പോസ്റ്റുകള്‍

വെള്ളിയാഴ്ച

ഇമേജ്
കാലം തെറ്റി പെയ്യുന്ന മഴ തുടച്ചു നീക്കുന്നത് ചില മാലിന്യങ്ങളെ ആണ്. ആ മാലിന്യങ്ങൾ ഒരു പക്ഷെ ഞാൻ ആകാം , നിങ്ങൾ ആകാം , നമ്മുടെ സ്വാർത്ഥതയാകാം . ഒരു വർഷത്തോളമായി ഞാൻ ഒറ്റപ്പാലം നഗരിയിൽ സ്ഥലം മാറ്റം കിട്ടി വന്നിട്ട് . നിളയുടെ തീരത്തുള്ള ഒരു സുന്ദര നഗരമാണ് ഒറ്റപ്പാലം . നിളാ നദിയും വരിക്കാശ്ശേരി മനയും കൊണ്ട് പേര് കേട്ട നഗരം . അന്നൊരു വെള്ളിയാഴ്ച ആയിരുന്നു . ഓഫീസിലെ ജോലി ഒക്കെ ഒതുക്കി പതിവ് പോലെ വൈകുന്നേരം ഹോട്ടൽ നിളയിൽ പോയി രാത്രി ഭക്ഷണം നേരെത്തെ തന്നെ അകത്താക്കി . ഭക്ഷണ ശേഷം ഹോട്ടലിൽ നിന്ന് സ്റ്റാൻഡിലേക്ക് ഒരു ചെറിയ നടത്തവും നടന്നു . തൃശ്ശൂരോട്ടുള്ള എല്ലാം ബസ്സും നിറയെ ആളുകളുമായിട്ടാണ് പോകുന്നത് . തൃശ്ശൂരോട്ടുള്ള ഒരു ബസ്സിൽ ഞാൻ വല്ല വിധേനെയും ചാടി കയറി . ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു . ഏറ്റവും പുറകിലാണ് സീറ്റ് കിട്ടിയത് .   പതിവ് പോലെ സീറ്റിൽ ചാരിയിരുന്നു ഹെഡ് ഫോണിൽ പാട്ട് കേൾക്കുകയായിരുന്ന ഞാൻ പെട്ടെന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി . ബസ്സിന്റെ പുറകു വശം ഒരു ബൈക്ക് യാത്രികനെ തട്ടി മറി...

ജന്മദിനാഘോഷം

ഇമേജ്
  ഹാപ്പി ബര്ത്ഡേ മോനെ ..   അമ്മയുടെ   ശബ്ദം   കേട്ടാണ്   ഞാൻ   ഉണർന്നത് . സുഖ നിദ്രയുടെ ആലസ്യത്തിലും   അമ്മയുടെ ശബ്ദം   ഒരു   തേന്മഴ   പോലെ തോന്നി . ഇന്ന്   കിട്ടാൻ   പോകുന്ന   സമ്മാനങ്ങളുടെ   നീണ്ട   നിര   ഒരുപക്ഷെ   എന്നെ   മോഹാലസ്യപ്പെടുത്തുമാരിക്കും . അച്ഛന്റെ   കാർക്കശ്യത്തിലും അമ്മയുടെ ലാളനയിലും വളർന്ന എനിക്ക്   ഈ   ജന്മദിനം   വളരെ പ്രിയപ്പെട്ടതാണ് . പാരമ്പര്യമായി   കിട്ടേണ്ട   ഔദ്യോഗിക   ചിഹ്നങ്ങളുടെ   ആദ്യ   ഗഡു   ഇന്ന് കിട്ടുമായിരിക്കും .   അമ്മ    വീണ്ടും   എന്തോ   പറയുന്നുണ്ടായിരുന്നു . നിദ്രയുടെ ആലസ്യത്തിലും ഞാൻ   കാതുകൂർപ്പിച്ചു . എന്താ മോനെ   എണീക്കാത്തതു ? കുറുമ്പ്   ഇച്ചിരി   കൂടുന്നുണ്ട് . നീ   അറിയാത്ത   ചില   സുപ്രധാന   കാര്യങ്ങൾ   എനിക്ക്   നിന്നോട്   പറയാനുണ്ട് . മോനെ .. നമ്മൾ വളരെ   ശക്തരാണ് . ഈ ലോകം താങ്ങി ന...

ആത്‍മഹത്യ കുറിപ്പ്

ഇമേജ്
ഈ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ എൻ്റെ അന്തകൻ ആകാൻ പോകുന്ന വാഹനം കാത്തു കിടക്കുമ്പോൾ, ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനു സമയം ഉണ്ടെന്നു തോന്നുന്നു. എവിടെയാണെനിക്ക്‌ കാലിടറിയത്. അമ്മയുടെ ഗർഭ പാത്രത്തിൽ വെച്ചോ, അതോ ബാല്യ കൗമാര യൗവന ദശകളിലോ. എവിടെ ആണെങ്കിലും തിരിച്ചു കിട്ടാത്ത വിധം ജീവിത ചക്രം ഒരുപാടു ഭ്രമണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു . ബാല്യത്തിൽ ഞാൻ ഒരു രാജകുമാരനായിരുന്നു, യാചകൻെയും ജന്മിയുടെയും വ്യത്യാസങ്ങൾ ഞാൻ അറിഞ്ഞിരുന്നില്ല. ഒരു പക്ഷെ എന്നെ അറിയിച്ചിരുന്നില്ല. ആ വ്യത്യാസങ്ങൾ എന്നിൽ നിന്നു മറച്ചു പിടിക്കപ്പെട്ടിരുന്നു. എൻ്റെ മാതാപിതാക്കളുടെ സ്നേഹം ! മാതാപിതാക്കളുടെയും കളികൂട്ടുകാരുടെയും ലോകത്തു നിന്നു മത്സര ബുദ്ധിയുള്ള ഒരു ലോകത്തേക്ക് പെടുന്നെനെ ഞാൻ പറിച്ചുനടപ്പെട്ടു. ജീവിതത്തിൻ്റെ ചൂടുള്ള യാഥാർത്യം ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി. ഒരു തൊഴിൽ നേടുകയായിരുന്നു ജീവിത ലക്ഷ്യം. ഒരു കിടയറ്റ കാവൽക്കാരനാകുക എന്നതു ജീവിത വൃതവും.നിർമ്മിത ബുദ്ധിയും ആഗോളവത്‌കരണവും വിദേശ മൂലധനവും അവിടെയും എനിക്ക് വിലങ്ങുതടിയായി. ഞാൻ തിരസ്കരിക്കപ്പെട്ടു.നിർമിത ബുദ്ധിയും വിദേശ ഇറക്കുമതിയും എന്നെ നോക്കി പല്ലിളിക്...