ആത്‍മഹത്യ കുറിപ്പ്
ഈ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ എൻ്റെ അന്തകൻ ആകാൻ പോകുന്ന വാഹനം കാത്തു കിടക്കുമ്പോൾ, ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനു സമയം ഉണ്ടെന്നു തോന്നുന്നു. എവിടെയാണെനിക്ക് കാലിടറിയത്. അമ്മയുടെ ഗർഭ പാത്രത്തിൽ വെച്ചോ, അതോ ബാല്യ കൗമാര യൗവന ദശകളിലോ. എവിടെ ആണെങ്കിലും തിരിച്ചു കിട്ടാത്ത വിധം ജീവിത ചക്രം ഒരുപാടു ഭ്രമണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു . ബാല്യത്തിൽ ഞാൻ ഒരു രാജകുമാരനായിരുന്നു, യാചകൻെയും ജന്മിയുടെയും വ്യത്യാസങ്ങൾ ഞാൻ അറിഞ്ഞിരുന്നില്ല. ഒരു പക്ഷെ എന്നെ അറിയിച്ചിരുന്നില്ല. ആ വ്യത്യാസങ്ങൾ എന്നിൽ നിന്നു മറച്ചു പിടിക്കപ്പെട്ടിരുന്നു. എൻ്റെ മാതാപിതാക്കളുടെ സ്നേഹം ! മാതാപിതാക്കളുടെയും കളികൂട്ടുകാരുടെയും ലോകത്തു നിന്നു മത്സര ബുദ്ധിയുള്ള ഒരു ലോകത്തേക്ക് പെടുന്നെനെ ഞാൻ പറിച്ചുനടപ്പെട്ടു. ജീവിതത്തിൻ്റെ ചൂടുള്ള യാഥാർത്യം ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി. ഒരു തൊഴിൽ നേടുകയായിരുന്നു ജീവിത ലക്ഷ്യം. ഒരു കിടയറ്റ കാവൽക്കാരനാകുക എന്നതു ജീവിത വൃതവും.നിർമ്മിത ബുദ്ധിയും ആഗോളവത്‌കരണവും വിദേശ മൂലധനവും അവിടെയും എനിക്ക് വിലങ്ങുതടിയായി. ഞാൻ തിരസ്കരിക്കപ്പെട്ടു.നിർമിത ബുദ്ധിയും വിദേശ ഇറക്കുമതിയും എന്നെ നോക്കി പല്ലിളിക്...